രാഹുല്‍ ഗാന്ധി 27നു റബര്‍ കര്‍ഷകരെ കാണും
രാഹുല്‍ ഗാന്ധി 27നു റബര്‍ കര്‍ഷകരെ കാണും
Sunday, May 24, 2015 11:44 PM IST
കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രഡിസന്റ് രാഹുല്‍ ഗാന്ധി 27ന് വൈകുന്നേരം ആലുവയില്‍ റബര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ അടുത്തറിയുകയാണു ലക്ഷ്യം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനു ശേഷം ചാവക്കാട്ടെ മത്സ്യഗ്രാമം 27നു രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മത്സ്യമേഖലയിലെ പ്രശ്നം മനസിലാക്കാനായി ഒരു ഗ്രാമം സന്ദര്‍ശിക്കണമെന്ന ആഗ്രഹം രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. അതിനാണു ചാവക്കാട് തെരഞ്ഞെടുത്തത്. 27ന് ആലുവയില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി 28നു രാവിലെ മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.