പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ജനറല്‍ വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളാകും
Sunday, May 24, 2015 11:35 PM IST
കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലുള്ള ജനറല്‍ വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായി മാറുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി. ശശിധരന്‍നായര്‍.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇക്കുറി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സെപ്റ്റംബര്‍ ആദ്യവാരമോ ഒക്ടോബര്‍ ആദ്യവാരമോ തദ്ദേശഭരണ തെരഞ്ഞെടുപ്പു നടത്തും. കരടു വോട്ടര്‍പട്ടിക ജൂണ്‍ ഒന്നിനു പുറത്തിറക്കും. ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാണു പുറത്തിറക്കുന്നത്. വാര്‍ഡുകളുടെ പുനഃക്രമീകരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് ഏഴു ലക്ഷം വോട്ടര്‍മാരാണു പുതുതായുള്ളത്. 2.34 കോടി വോട്ടര്‍മാരാണ് ആകെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും കൊച്ചിയില്‍ ചേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.