എളമരത്തെ സിപിഎം സംരക്ഷിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നതിനാല്‍: വി.എം. സുധീരന്‍
എളമരത്തെ സിപിഎം സംരക്ഷിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നതിനാല്‍:  വി.എം. സുധീരന്‍
Sunday, May 24, 2015 11:31 PM IST
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയെ സിപിഎം ഭയപ്പെടുന്നതുകൊണ്ടാണു മുന്‍ വ്യവസായമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായി എളമരം കരീമിനെ സംരക്ഷിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഏത് അഴിമതി ആരോപണം ഉയരുമ്പോഴും ഉടന്‍ അന്വേഷണം ആവശ്യപ്പെടുന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം അവഗണിക്കുകയും അദ്ദേഹത്തെപ്പോലുള്ള ഉന്നത നേതാവിനെ അപമാനിച്ച് എളമരത്തെ വെള്ള പൂശാനുമാണു സിപിഎം ശ്രമിക്കുന്നത്.

അഴിമതി അന്വേഷണ കാര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന പാര്‍ട്ടി നിലപാടിലൂടെ വ്യക്തമാകുന്നത്. സിപിഎം നേതൃത്വത്തിന്റെ അഴിമതി വിരുദ്ധതയുടെ പൊയ്മുഖം ഇതിലൂടെ വ്യക്തമായി. ഇതു ജനങ്ങള്‍ തിരിച്ചറിയുമെന്നും വി.എം. സുധീരന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍ക്കാര്‍- പാര്‍ട്ടി ഏകോപന സമിതി യോഗത്തിലും മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ എളമരം കരീമിനെതിരേ ഉയര്‍ന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.