ഭാവി തകര്‍ക്കുന്നത് അവനവന്‍ തന്നെ: കെ. മുരളീധരന്‍
ഭാവി തകര്‍ക്കുന്നത് അവനവന്‍ തന്നെ: കെ. മുരളീധരന്‍
Sunday, May 24, 2015 11:28 PM IST
കോഴിക്കോട്: ആര്‍ക്കും ആരുടെയും ഭാവി തകര്‍ക്കാനാവില്ലെന്നും അവനവന്‍ തന്നെയാണ് ഭാവി തകര്‍ക്കുന്നതെന്നും കെ. മുരളീധരന്‍ എംഎല്‍എ. എം.ഐ. ഷാനവാസ് എംപിക്കെതിരേ കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിക് ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷ്വല്‍ മീഡിയയുടെ കാലഘട്ടത്തില്‍ എല്ലാവരുടെയും ജീവിതം തുറന്ന പുസ്തകമാണ്. എല്ലാം ജനം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരാളുടെ കൈയിലിരിപ്പാണ് അയാളുടെ ഭാവി പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെന്നും മുരളി കോഴിക്കോട്ടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.