പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ ഇന്നു കോട്ടയത്തു കൊണ്ടുവരും
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ ഇന്നു കോട്ടയത്തു കൊണ്ടുവരും
Sunday, May 24, 2015 11:03 PM IST
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കസ്റഡിയിലായ പ്രതി നരേന്ദര്‍ കുമാറിനെ (26) ഇന്നു കോട്ടയത്തു കൊണ്ടുവരും. ഡല്‍ഹിയില്‍നിന്നു രാവിലെ 7.10നുള്ള ഗോ എയര്‍ വിമാനത്തില്‍ പ്രതിയുമായി പോലീസ് സംഘം ഉച്ചയ്ക്ക് 1.10ന് നെടുമ്പാശേരിയിലെത്തും. വൈകുന്നേരം നാലോടെ ജില്ലാ പോലീസ് ചീഫിന്റെ മുന്നിലും തുടര്‍ന്നു കോടതിയിലും പ്രതിയെ ഹാജരാക്കും.

വൈകുന്നേരം അഞ്ചിന് എം.പി. ദിനേശും അന്വേഷണത്തിനു നേതൃത്വം നല്‍കിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, ഫിറോസാബാദില്‍നിന്നും പ്രതിയെ അറസ്റുചെയ്ത ടീം തലവന്‍ പാമ്പാടി സിഐ സാജു വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ കേസ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. തുടര്‍ന്നു പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരും. ജുഡീഷല്‍ കസ്റഡിയില്‍ വാങ്ങിയശേഷം പ്രതിയെ നാളെയോ ചൊവ്വാഴ്ചയോ പാറമ്പുഴയിലെത്തിച്ചു തെളിവെടുപ്പ് നടത്താനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.