അപകടമരണം: സഹായത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നു ഹൈക്കോടതി
അപകടമരണം: സഹായത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നു ഹൈക്കോടതി
Saturday, May 23, 2015 1:20 AM IST
കൊച്ചി: അപകടങ്ങളിലും ദുരന്തങ്ങളിലും മരിക്കുന്നവരുടെ ആശ്രിതര്‍ക്കു ധനസഹായം അനുവദിക്കുന്നത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു ഹൈക്കോടതി.

തമിഴ്നാട് സ്വദേശിനി പാണ്ടിലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സുനില്‍ പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശി ഉദയശങ്കര്‍ ഹൃദയസ്തംഭനം മൂലം മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇതുവരെ പണം നല്‍കിയില്ല. ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.