വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയക്കാരെ ഇടപെടുത്തരുതെന്നു ബത്ര
Saturday, May 23, 2015 1:40 AM IST
കൊച്ചി: തെരഞ്ഞെടുപ്പു കമ്മീഷനും സുപ്രീം കോടതിയും പോലെ സ്വയംഭരണ അധികാരമുള്ള വിദ്യാഭ്യാസ സംവിധാനം രാജ്യത്തു നിലവില്‍ വരണമെന്നു പ്രമുഖ ഹിന്ദുത്വ വിദ്യാഭ്യാസ ചിന്തകനായ ദീനാനാഥ് ബത്ര. വിദ്യാഭ്യാസ സംവിധാനത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ഇടം കൊടുക്കരുതെന്ന് അടക്കമുള്ള 20 സുപ്രധാന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ പരിഷ്കരണങ്ങളും പരിവര്‍ത്തനങ്ങളും സംബന്ധിച്ചു കൊച്ചിക്കു സമീപം ചെങ്ങമനാട് നടക്കുന്ന ദേശീയ വിദ്യാഭ്യാസ ശില്‍പശാലയില്‍ സംബന്ധിക്കാനാണു ബത്ര ഇവിടെയെത്തിയത്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു സമര്‍പ്പിക്കുന്നതിനായി വിദ്യാഭ്യാസ നയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായിട്ടു കൂടിയാണു മൂന്നു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്.


ശില്‍പശാലയില്‍ സംബന്ധിക്കാനായി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി വ്യാഴാഴ്ച കൊച്ചിയിലെത്തി. ഗഡ്കരി ഇന്നു ശില്‍പശാലയെ അഭിസംബോധന ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.