മലബാര്‍ സിമന്റ്സ് അഴിമതി സിബിഐ അന്വേഷിക്കണം: ബിജെപി
മലബാര്‍ സിമന്റ്സ് അഴിമതി  സിബിഐ അന്വേഷിക്കണം: ബിജെപി
Saturday, May 23, 2015 1:32 AM IST
കോഴിക്കോട്: മലബാര്‍ സിമന്റ്സ് അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

കെപിസിസി പ്രസിഡന്റും ലീഗ് ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതു എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മലബാര്‍ സിമന്റ്സിന്റെ അഴിമതി സിബിഐ അന്വേഷിക്കണമെന്നു ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇത് പിന്നീട് അട്ടിമറിച്ചു. ശശീന്ദ്രന്റെ കൊലപാതകത്തെക്കുറിച്ചുള്ള പൂര്‍ണവിവരം പുറത്തുവരണമെങ്കില്‍ മലബാര്‍ സിമന്റ്സിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ നടപടികള്‍ സമഗ്രമായി അന്വേഷിക്കണം. 26ന് കേന്ദ്രമന്ത്രി സഭയുടെ ഒന്നാം വാര്‍ഷികത്തില്‍ സംശുദ്ധഭരണത്തിന്റെ ഒരു വര്‍ഷവും അഴിമതി നിറഞ്ഞ നാലു വര്‍ഷത്തെ സംസ്ഥാന ഭരണവും തമ്മിലുള്ള താരതമ്യം ആയിരിക്കും മുഖ്യപ്രചാരണം.


26ന് മന്ത്രി സദാനന്ദഗൌഡ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കും. 27ന് കോഴിക്കോട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പങ്കെടുക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ജനറല്‍ സെക്രട്ടറി എം.പി. രാജന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.