മലബാര്‍ സിമന്റ്സ് അഴിമതി: എളമരം കരീമിനു സിപിഎമ്മിന്റെ ക്ളീന്‍ ചിറ്റ്
മലബാര്‍ സിമന്റ്സ് അഴിമതി: എളമരം കരീമിനു  സിപിഎമ്മിന്റെ ക്ളീന്‍ ചിറ്റ്
Friday, May 22, 2015 11:57 PM IST
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എളമരം കരീമിനു സിപിഎമ്മിന്റെ ക്ളീന്‍ ചിറ്റ്. കരീമിനെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കണ്െടത്തിയത്. മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ മന്ത്രിയായിരുന്ന കരീം വിജിലന്‍സ് കേസുകള്‍ എടുത്തു. അന്വേഷണത്തില്‍ വ്യവസായിയായ ചാക്ക് രാധാകൃഷ്ണനും പ്രതിയായി. എന്നാല്‍, പിന്നീടു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി.


ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു കേസില്‍ രണ്ടാം പ്രതിയായിരുന്ന സുന്ദരമൂര്‍ത്തി പിന്നീടു മാപ്പുസാക്ഷിയാകുകയായിരുന്നുവെന്നും കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ കരീമിനെ ചോദ്യം ചെയ്യാന്‍ പോലും അവര്‍ തയാറായില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ബാര്‍ കോഴ അഴിമതി തിരിച്ചുവിടാന്‍ വേണ്ടിയാണ് എളമരം കരീമിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നു പ്രമേയത്തില്‍ പറയുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എളമരം കരീമിനു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.