സിലിണ്ടര്‍ നല്കുന്ന തീയതി മുന്‍കൂട്ടി അറിയിക്കണം
Friday, May 22, 2015 12:25 AM IST
ആലപ്പുഴ: ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ എത്രദിവസത്തിനകം നല്‍കാനാവുമെന്നു മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം വേണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റീസ് ആര്‍. നടരാജന്‍ പാചകവാതക കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ് എന്നിവയുടെ എംഡിമാര്‍ക്കാണു നിര്‍ദേശം നല്‍കിയത്.

സിലിണ്ടര്‍ എന്നു ലഭിക്കുമെന്ന് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. വിവിധ കാരണങ്ങളാല്‍ സിലിണ്ടര്‍ യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നു ജില്ലാ സപ്ളൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ എത്തുന്നുണ്െടന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.