കളമശേരി ഐടിഐയില്‍ സാംസംഗ് ടെക്നിക്കല്‍ സ്കൂള്‍
Friday, May 22, 2015 12:24 AM IST
കൊച്ചി: കളമശേരി ഗവണ്‍മെന്റ് ഐടിഐയില്‍ സാംസംഗ് ടെക്നിക്കല്‍ സ്കൂള്‍ തുടങ്ങും. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഹോം തിയേറ്റര്‍, ഹോം അപ്ളയന്‍സസ് തുട ങ്ങിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള പരിശീലനമാണു സാംസംഗ് ടെക്നിക്കല്‍ സ്കൂള്‍ വിദ്യാ ര്‍ഥികള്‍ക്കു നല്‍കുക.

ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എ. ഷൈനമോളും സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജീവ് മിശ്രയും ഒപ്പുവച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കെ. മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇന്ത്യയിലെ 18-ാമത് സാംസംഗ് ടെക്നിക്കല്‍ സ്കൂളാണു കളമശേരിയിലേത്. സാംസംഗിന്റെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ പരിശീലനം ലഭ്യമാക്കത്തക്ക വിധത്തിലാണു പാഠ്യപദ്ധതി ക്രമീകരിച്ചി രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.