സേ പരീക്ഷ ജൂണ്‍ എട്ടു മുതല്‍
Friday, May 22, 2015 12:22 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷക ള്‍ ജൂണ്‍ എട്ടു മുതല്‍ 12 വരെ നട ക്കും. രാവിലെ 9.30 മുതലും ഉച്ചക ഴിഞ്ഞ് രണ്ടു മുതലുമാണു പരീ ക്ഷ. 2015 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ ആദ്യമായി രജിസ്റര്‍ ചെയ്തു പരീക്ഷ എഴുതിയ റെഗു ലര്‍ വിദ്യാര്‍ഥികള്‍ക്കു യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

സ്കീം ഒന്ന്, സ്കീം രണ്ട് കംപാര്‍ട്ട്മെന്റല്‍ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തില്‍ മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷി ക്കാം. ഈ വിഭാഗത്തില്‍ ഉള്ളവര്‍ ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉ ണ്െടങ്കില്‍ അപേക്ഷിക്കാന്‍ കഴിയി ല്ല. 2015 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷ എഴുതി യ റെഗുലര്‍ വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ളസോ അതി നു മുകളിലോ ലഭിച്ചിട്ടുണ്െട ങ്കില്‍ ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്കോര്‍ മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്കു കൂള്‍ ഓഫ് ടൈം ഉള്‍ പ്പെടെ രണ്േടകാല്‍ മണിക്കൂറും പ്രാ യോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്കു കൂള്‍ ഓഫ് ടൈം ഉള്‍പ്പെ ടെ രണ്േടമുക്കാല്‍ മണിക്കൂറും ആ യിരിക്കും പരീക്ഷാ സമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറാണു പരീ ക്ഷാ സമയം.


രണ്ടാം വര്‍ഷ തിയറി പേപ്പറുക ള്‍ക്കു മാത്രമേ ഇംപ്രൂവ്മെന്റ് പരീ ക്ഷ ഉണ്ടാവൂ. ഈ മാസം 25 ആണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം. മാര്‍ച്ചില്‍ പരീക്ഷ എഴുതിയ, സെന്ററുകളില്‍ തന്നെയാണ് അപേക്ഷിക്കേണ്ടത്. സേ പരീക്ഷയ്ക്കു പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂ പയുമാണ് ഫീസ് .ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാത്രം എഴുതിയാല്‍ മതി. മുമ്പ് ലഭിച്ച നിര ന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കും. നേരത്തേ പ്രായോഗിക പരീക്ഷയ ്ക്കു ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകണം.

പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീ യതികളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ നടത്തും. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസായി നല്കണം. പരീക്ഷയ്ക്കു ഹാജരാകേണ്ട സെന്ററുകള്‍ സ്കൂളില്‍നിന്ന് അന്വേഷിച്ച് അറിയേണ്ട തും പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്കൂളില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് കൈപ്പറ്റണം. അപേക്ഷാ ഫോമും മറ്റുവിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റിലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.