വ്യാജ സിഡി: ബ്രിട്ടീഷ് മലയാളി പിടിയില്‍
Friday, May 22, 2015 12:13 AM IST
തിരുവനന്തപുരം: പുതിയ മലയാള സിനിമകള്‍ അടക്കമുള്ളവയുടെ വ്യാജ സിഡി വിദേശ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നവരില്‍ പ്രമുഖനായ ബ്രിട്ടീഷ് പൌരത്വമുള്ള മലയാളി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. വര്‍ക്കല സ്വദേശി പ്രേംകുമാര്‍ ആണ് ഇന്നലെ ഉച്ചയോടെ പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങവേ പ്രേം കുമാറിനെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവച്ചു സംസ്ഥാന ആന്റി പൈറസി സെല്ലിനു കൈമാറുകയായിരുന്നു. രാത്രി വൈകിയും ആന്റി പൈറസി സെല്‍ എസ്പി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്രേംകുമാറിനെ ചോദ്യം ചെയ്യുകയാണ്.


പുതിയ മലയാള- തമിഴ്- ഹിന്ദി സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ വ്യാജ സിഡിയും പുറത്തിറങ്ങുന്നതു വ്യാപകമാണ്. വ്യാജ സിഡികള്‍ ചെന്നൈയില്‍നിന്നാണ് ഐടി സാങ്കേതിക വിദ്യ ഉപയോഗിച്ചു ലണ്ടനിലുള്ള പ്രേമിനു ലഭിക്കുന്നത്. ഇവിടെനിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്കു വ്യാജസിഡിയും മറ്റു സാങ്കേതിക വിദ്യയും ഉപയോഗിച്ചു സിനിമകള്‍ എത്തിച്ചിരുന്നതു പ്രേംകുമാറാണെന്ന് ആന്റി പൈറസി സെല്‍ എസ്പി വര്‍ഗീസ് ദീപികയോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വിശദമായി ചോദ്യം ചെയ്യുക യാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.