മഅദനി ഇന്നു മടങ്ങും
മഅദനി ഇന്നു മടങ്ങും
Friday, May 22, 2015 12:03 AM IST
കൊല്ലം: സുപ്രീംകോടതി നല്‍കിയ അഞ്ചു ദിവസത്തെ ജാമ്യത്തില്‍ കേരളത്തില്‍ എത്തിയ പിഡിപി ചെയര്‍മാന്‍ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും.

രാത്രി ഒമ്പതിനുള്ള ഇന്‍ഡിഗോ വിമാനത്തിലാണു തിരിച്ചുപോക്ക്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദീനും ഒപ്പമുണ്ടാകും. അന്‍വാര്‍ശേരിയില്‍ ജുമാ നമസ്കാരത്തിനു ശേഷം പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം ഉച്ചകഴിഞ്ഞു മൂന്നിനാണ് തിരിക്കുക.

തുടര്‍ന്ന് ആഞ്ഞിലിമൂട്, കാരാളിമുക്ക്, പടപ്പനാല്‍, ചേനങ്കരമുക്ക്, പുത്തന്‍ചന്ത വഴി ടൈറ്റാനിയം ജംഗ്ഷനിലെത്തി ദേശീയപാത വഴിയാണു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.