റബര്‍ബോര്‍ഡ് പരിശീലനം
Thursday, May 7, 2015 12:40 AM IST
കോട്ടയം: റബര്‍കൃഷിയില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കും. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റെയിന്‍ഗാര്‍ഡിംഗ്, റബര്‍പാല്‍സംസ്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം 11 മുതല്‍ 15 വരെ കോട്ടയത്തുള്ള റബര്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടില്‍ നടക്കും.

പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനഫീസ് 1500 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക്, ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. റബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുണ്ട്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിംഗ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിംഗ്), റബര്‍ബോര്‍ഡ് പിഒ, കോട്ടയം-ഒമ്പത്, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ് കോഡ് - ഇആകച 0010955)യുടെ 1450300184 എന്ന അക്കൌണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി ൃമശിശിഴ@ൃൌയയലൃയീമൃറ.ീൃഴ.ശി -ലേക്ക് നേരിട്ടയയ്ക്കാം. ഫോണ്‍ 0481-2351313, 2353127.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.