സിവില്‍ സര്‍വീസ് പഞ്ചദിന ശില്പശാല പാലായില്‍
Thursday, May 7, 2015 12:37 AM IST
പാലാ: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സിവില്‍ സര്‍വീസ് കാംക്ഷികള്‍ക്കു വേണ്ടി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സസ്ഥാനതല പഞ്ചദിന ശില്പശാല നടത്തുന്നു. പാലാ അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം 11 നു രാവിലെ 9.30 ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ നിര്‍വഹിക്കും. ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. 15നു മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയായിരിക്കും.


ഡിജിപി ഡോ. അലക്സാണ്ടര്‍ പി. ജേക്കബ്, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പത്തനംതിട്ട കളക്ടര്‍ ഹരികിഷോര്‍, പി.ടി. അരുണ്‍, രമ്യാ റോഷ്നി, ജോസ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ ക്ളാസുകള്‍ നയിക്കും. മേയ് പത്തിനു മുമ്പ് രജിസ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാണു പ്രവേശനമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍ പറഞ്ഞു. ഫോണ്‍: 04822-215831, 9447421011, 9447809721.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.