'108' തകരാറിലായി: രോഗി മരിച്ചു
 108  തകരാറിലായി: രോഗി മരിച്ചു
Thursday, May 7, 2015 12:32 AM IST
മാവേലിക്കര:മാവേലിക്കര ജില്ലാആശുപത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സതേടിയെത്തിയ ഗൃഹനാഥനെ മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകാനെത്തിയ 108 ആംബുലന്‍സ് തകരാറിലായി.രോഗം മൂര്‍ച്ഛിച്ച് ഹൃദയാഘാതത്താല്‍ ഗൃഹനാഥന്‍ മരിച്ചു. തെക്കേക്കര ഉമ്പര്‍നാട് മലയില്‍ വീട്ടില്‍ രഘുനാഥ്(58) ആണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് നെഞ്ചുവേദനയെതുടര്‍ന്ന് രഘുനാഥിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ വിളിച്ചു വരുത്തിയ 108 ആംബുലന്‍സ് രോഗിയുമായി ജില്ലാ ആശുപത്രി ജംഗ്ഷനില്‍ എത്തുന്നതിനിടക്ക് തകരാറിലായി. ഇതിനിടയില്‍ രഘുനാഥിന്റെ സ്ഥിതി വഷളായതിനെതുടര്‍ന്ന് 108ല്‍ തന്നെ ഇയാളെ കിടത്തി ജില്ലാ ആശുപത്രിയിലേക്ക് തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് തള്ളിക്കൊണ്ടുപോവുകയായിരുന്നു. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും പത്തു മണിയോടെ രഘുനാഥ് മരിച്ചു. ഭാര്യ: മീന. മക്കള്‍: സ്വാതി, ശ്രേയസ്. മരുകന്‍: അനില്‍. സംസ്കാരം നാളെ വീട്ടുവളപ്പില്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.