പിണറായിയുടെ പാര്‍ട്ടി ചുമതലക്കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും
പിണറായിയുടെ പാര്‍ട്ടി ചുമതലക്കാര്യം  കേന്ദ്ര നേതൃത്വം തീരുമാനിക്കും
Thursday, May 7, 2015 12:23 AM IST
തിരുവനന്തപുരം: പിണറായി വിജയനു പ്രത്യേക സംഘടനാ ചുമതല നല്‍കുന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നില്ല. പിണറായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായതിനാല്‍ ചുമതല നല്‍കുന്നതു സംബന്ധിച്ചു സംസ്ഥാന സമിതിക്കു തീരുമാനമെടുക്കാനാകില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചു.


പാര്‍ട്ടി സംസ്ഥാന ഘടകത്തോടു കേന്ദ്ര നേതൃത്വം അഭിപ്രായം തേടിയാല്‍ മാത്രം നിലപാട് അറിയിച്ചാല്‍ മതിയെന്നായിരുന്നു സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം കുടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.