ഡിജിപി: സമയമുണ്െടന്നു മുഖ്യമന്ത്രി; സിംഗ്ളയുടെ കത്തു തള്ളി
Thursday, May 7, 2015 12:22 AM IST
തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്െടത്താന്‍ ഇനിയും സമയമുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര ഡപ്യൂട്ടേഷന്‍ റദ്ദാക്കി സംസ്ഥാന പോലീസ് മേധാവി പദവിയിലേക്കു വരാന്‍ താല്‍പര്യം അറിയിച്ചു മഹേഷ്കുമാര്‍ സിംഗ്ള നല്‍കിയ കത്ത് മുഖ്യമന്ത്രി തള്ളി. ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടറായ അദ്ദേഹം ചട്ടങ്ങള്‍ പാലിക്കാതെയാണ് കത്തു നല്കിയത്. ഇതോടെ തൊട്ടടുത്ത സീനിയറായ ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യത വര്‍ധിച്ചു.


കെ.എസ്. ബാലസുബ്രഹ്മണ്യം ഈ മാസം 30നു വിരമിക്കുന്നതോടെയാണു പുതിയ പോലീസ് മേധാവിയെ കണ്െടത്തേണ്ടി വരുന്നത്. പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ തര്‍ക്കമുണ്െടന്നു വാര്‍ത്ത പരന്നിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നാണു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ചില സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് ഇടപെട്ടതായും ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.