ഓര്‍ത്തഡോക്സ് സഭ മന്ത്രിമാരെ ബഹിഷ്കരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
ഓര്‍ത്തഡോക്സ് സഭ മന്ത്രിമാരെ  ബഹിഷ്കരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
Thursday, May 7, 2015 12:22 AM IST
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ മന്ത്രിമാരെ ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരാണു മന്ത്രിമാരെ ബഹിഷ്കരിക്കുമെന്നു പറഞ്ഞതെന്നു മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് എംഎല്‍എയാണു മുഖ്യമന്ത്രിയക്കം ആറു മന്ത്രിമാരെ ബഹിഷ്കരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചതായി പ്രസ്താവിച്ചത്.

എന്നാല്‍, മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ കുറയ്ക്കണമെന്നാണു സഭാനേതൃത്വം തീരുമാനിച്ചതെന്നു സഭാ വക്താവ് പി.സി. ഏലിയാസ് അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.