സീറ്റ് വര്‍ധനവിന് അപേക്ഷിക്കാം
Wednesday, May 6, 2015 12:01 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ 2015-2016 അധ്യയനവര്‍ഷത്തേക്കുളള ബിരുദ ഏകജാലക പ്രവേശനത്തിനു മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ആവശ്യമുളള കോളജുകള്‍ 11നു മുമ്പായി ഒരു കോഴ്സിന് 500 രൂപ നിരക്കില്‍ ഫീസ് സഹിതം യൂണിവേഴ്സിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കണം. സീറ്റ് വര്‍ധനവ് വേണ്ട പ്രോഗ്രാമുകള്‍, നിലവിലുളള സീറ്റുകളുടെ എണ്ണം, ആവശ്യമുളള സീറ്റ് വര്‍ധനവ് എന്നിവ അപേക്ഷയില്‍ വ്യക്തമായി കാണിച്ചിരിക്കണം. കൂടാതെ ഏതെങ്കിലും കോഴ്സുകള്‍ നിര്‍ത്താലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കോളജുകള്‍ ആ വിവരവും 11നു മുമ്പായി അറിയിക്കണം. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ 11നു ഉച്ചകഴിഞ്ഞു രണ്ടിനു മുമ്പായി ൃലഴശൃമൃ@ാഴൌ.മര.ശി എന്ന ഇ-മെയിലില്‍ അഡ്വാന്‍സ് കോപ്പിയായി അറ്റാച്ച് ചെയ്ത് അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.