കോപ്പിയടി: ഇന്ന് ഉന്നതതലയോഗം
Wednesday, May 6, 2015 11:55 PM IST
കോട്ടയം: പരീക്ഷകളില്‍ ഉന്നത സ്ഥാനിയരടക്കമുള്ളവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനുള്ള നിയമ സാങ്കേതിക നടപടികള്‍ക്കു രൂപം നല്‍കാന്‍ ഇന്നു എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ അടിയന്തിര ഉന്നതല യോഗം വിളിച്ചു.

ഐജി. ടി.ജെ. ജോസ് കോപ്പിയടിയില്‍ ഉള്‍പ്പെട്ട സംഭവം അന്വേഷിച്ച പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു സമര്‍പ്പിച്ച പ്രാഥമിക അന്വേഷ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. പരീക്ഷാ ക്രമക്കേടുകള്‍ പരിപൂര്‍ണമായി ഒഴിവാക്കാനുതകുന്ന സാങ്കേതിക നിയമ സംവിധാനത്തിന് അന്തിമ രൂപം നല്‍കുകയാണു ലക്ഷ്യം. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സിന്‍ഡിക്കറ്റ് പരീക്ഷാ കമ്മിറ്റി കണ്‍വീനര്‍ ഡോ. എന്‍. ജയകുമാര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോസ് മാമ്പറ, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റാന്‍ഡിംഗ് കൌണ്‍സില്‍ അഡ്വ. ഈശോ എം. വര്‍ഗീസ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.