ഡൂണ്‍ സ്കൂള്‍ ഹെഡ്മാസ്റര്‍ പീറ്റര്‍ മക്ലോക്ലിന്‍ കേരളം സന്ദര്‍ശിക്കും
Wednesday, May 6, 2015 11:55 PM IST
തിരുവനന്തപുരം: ഡെറാഡൂണിലെ ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബോര്‍ഡിംഗ് സ്കൂളായ ഡൂണ്‍ സ്കൂളിന്റെ ഹെഡ്മാസ്റര്‍ ഡോ. പീറ്റര്‍ മക്ലോക്ലിന്‍ 15നു തിരുവനന്തപുരം സന്ദര്‍ശിക്കും. ഈ അവസരത്തില്‍ അദ്ദേഹം സ്കൂളിനെക്കുറിച്ചു കേരളത്തിലെ മാതാപിതാക്കളോടു സംസാരിക്കും.

1935ല്‍ ആരംഭിച്ച ഡൂണ്‍ സ്കൂളില്‍ 500ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നുള്ള കുട്ടികള്‍ സ്കൂളിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇവരുടെ അച്ചടക്കവും ജീവിതത്തോടുള്ള സമീപനവും സ്കൂളിന്റെ ലക്ഷ്യങ്ങളുമായും വീക്ഷണവുമായും ചേര്‍ന്നു പോകുന്നതാണ്. സ്കൂളിലെ വിദ്യാഭ്യാസം ഓരോ വ്യക്തിയെയും അവന്റെ ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്തനാക്കുന്ന തരത്തിലാണു രൂപീകരിച്ചിരിക്കുന്നത്. യുഎസ്, യുകെ, സിംഗപ്പൂര്‍, ദുബായ്, കാനഡ, അബുദാബി, നേപ്പാള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ധാരാളമായി എത്തുന്ന സ്ഥാപനമാണു ഡൂണ്‍ സ്കൂള്‍.


കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാനിരക്കാണു ഇവിടേക്കു തന്നെ ആകര്‍ഷിക്കുന്നതെന്നു മക്ലോക്ലിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കു 918979639477 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.