ഓഫ് കാമ്പസ് സെന്ററുകള്‍ക്കെതിരേ കോണ്‍ഗ്രസ് സംഘടന
Wednesday, May 6, 2015 11:48 PM IST
പാലാ: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള ഓഫ് കാമ്പസ് സെന്ററുകളെക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യാപകമായ ആക്ഷേപമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നു കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കെപിസിടിഎ സമീപിച്ചു.

യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനപരിധിക്കു പുറത്തുള്ള സെന്ററുകള്‍ അടച്ചുപൂട്ടാനുള്ള ഗവണ്‍മെന്റ് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന സംഘടനയുടെ ആവശ്യമനുസരിച്ച് പ്രഫ. സണ്ണി കെ. ജോര്‍ജ്, പ്രഫ. കെ.എസ്. ഇന്ദു എന്നീ സിന്‍ഡിക്കേറ്റംഗങ്ങള്‍ വൈസ് ചാന്‍സലറെ നേരില്‍ക്കണ്ട് പരാതി സമര്‍പ്പിച്ചു.


യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊല്‍ക്കത്തയിലുള്ള ഓഫ് കാമ്പസ് സെന്ററില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയോഗിക്കപ്പെട്ട വ്യക്തി വ്യാപകമായ ക്രമക്കേടുകള്‍ ബോധ്യപ്പെട്ട് മടങ്ങിപ്പോരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് പ്രഫ. ബിജോയി മാത്യു ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.