ചന്ദ്രചൂഡനെതിരേ സുധീരന്‍
ചന്ദ്രചൂഡനെതിരേ സുധീരന്‍
Wednesday, May 6, 2015 11:37 PM IST
തിരുവനന്തപുരം: ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ കോണ്‍ഗ്രസ് വിമര്‍ശനം നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ചന്ദ്രചൂഡന്റെ അസ്ഥാനത്തുള്ള കമന്റ് സദുദ്ദേശ്യപരമല്ല. ആര്‍എസ്എസ് നേതാവ് സാക്ഷി മഹാരാജിന്റെ ഭാഷയാണ് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ഉപയോഗിച്ചതെന്നു സുധീരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരില്‍ ശുചീകരണം വേണമെന്നും തെറ്റുകാരായ മന്ത്രിമാരെ ചെവിക്കുപിടിച്ചു പുറത്താക്കാന്‍ തയാറാകണമെന്നുമാണു ചന്ദ്രചൂഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സര്‍ക്കാരിന്റെ പല പ്രവൃത്തികളും കൂടെ നില്‍ക്കുന്നവര്‍ക്കു ലജ്ജ തോന്നിക്കുന്നതാണെന്നും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം നേരിട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അഴിമ തി നടന്നുവെന്നു ജനങ്ങള്‍ വിചാരിക്കുന്നുവെന്നും ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.