കുഫോസിലെ ആദ്യ പിഎച്ച്ഡി എസ്. രശ്മിക്ക്
കുഫോസിലെ ആദ്യ പിഎച്ച്ഡി എസ്. രശ്മിക്ക്
Tuesday, May 5, 2015 11:57 PM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) ആദ്യത്തെ പിഎച്ച്ഡി എസ്. രശ്മിക്കു സമ്മാനിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലായിരുന്ന ഫിഷറീസ് കോളജ് സര്‍വകലാശാലയായി മാറിയതിനു ശേഷമുള്ള ആദ്യത്തെ പിഎച്ച്ഡി ആണിത്. സ്കൂള്‍ ഓഫ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് ഹാര്‍വെസ്റ് ടെക്നോളജിക്ക് കീഴില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ കോപിപോഡ് സമ്പത്തിനെക്കുറിച്ചും അവയെ ജൈവആഹാരമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമാണു രശ്മി ഗവേഷണം നടത്തിയത്. ഡോ. കെ.വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. കൊല്ലം ആലാട്ട്കാവ് തുണ്ടില്‍ കിഴക്കതില്‍ പി.ആര്‍. രാധാകൃഷ്ണന്റെയും ഡി. സുശീലാമ്മയുടെയും മകളും അങ്കമാലി തോമ്പില്‍ തെന്നാട്ട് മനേഷ് എസ്. പിള്ളയുടെ ഭാര്യയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.