കേരള എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശനപരീക്ഷ: അപേക്ഷയിലെ അപാകതകള്‍ 12-നകം പരിഹരിക്കണം
Tuesday, May 5, 2015 11:47 PM IST
തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നവരുടെ അപേക്ഷയില്‍ അപാകതകള്‍ ഉണ്ടായിരുന്നിട്ടും താത്കാലികമായി അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു. ഇത്തരക്കാര്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിശ്ചിത സമയത്തികം സമര്‍പ്പിക്കാത്തപക്ഷം അവരുടെ പ്രവേശന പരീക്ഷാ ഫലം തടഞ്ഞുവയ്ക്കും.

അപേക്ഷയിലെ അപാകതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലെ വിദ്യാര്‍ഥിയുടെ ഹോം പേജില്‍ ദൃശ്യമാകുന്നതും അപാകതകള്‍ സംബന്ധിച്ച് വിവരങ്ങളടങ്ങിയ മെമ്മോയുടെയും അവ പരിഹരിച്ച് നല്‍കുന്നതിനാവശ്യമായ പ്രഫോര്‍മയുടെയും പ്രിന്റൌട്ടുകള്‍ അതത് ലിങ്ക് വഴി ലഭ്യമാകുന്നതുമാണ്.

അപേക്ഷയോയൊപ്പം വിവിധ സമുദായ/ പ്രത്യേക സംവരണാനുകൂല്യങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ള രേഖകളിലോ കോഴ്സ് സര്‍ട്ടിഫിക്കറ്റിലോ അപാകതയുള്ള പക്ഷം അവ പരിഹരിച്ചു നല്‍കുന്നതിനുള്ള രേഖകള്‍ 12നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം അത്തരം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ള വിവിധ സംവരണാനുകൂല്യങ്ങള്‍ അനുവദിക്കുന്നതല്ല. ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടി മെമ്മോയില്‍ നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒഴികെ പുതുതായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

അപേക്ഷകന്‍ ‘കേരളീയന്‍’ എന്ന വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ മാത്രമേ വിവിധ സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകുകയുള്ളൂ. കേരളീയന്‍’ എന്നു തെളിയിക്കുന്നതിനുള്ള രേഖകളുടെ അപര്യാപ്തതമൂലം ഏതാനും വിദ്യാര്‍ഥികളുടെ സംവരണാനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഇവ പരഹരിക്കുന്നതിന് അപേക്ഷകനോ, അപേക്ഷകന്റെ അച്ഛന്‍, അമ്മ ഇവരില്‍ ആരെങ്കിലുമൊരാളോ കേരളത്തില്‍ ജനിച്ചതാണെന്നു തെളിയിക്കുന്ന കേരളത്തിലെ ജനനസ്ഥലം കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് , എസ്എസ്എല്‍സി റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഹാജരാക്കേണ്ടതാണ്.


അപാകതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ഹോം പേജില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന മെമ്മോയുടെ ഒരു പകര്‍പ്പുകൂടി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷാ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി ഹോംപേജില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍, വരുമാനം അനുവദിക്കപ്പെട്ട സമുദായ/ പ്രത്യേക സംവരണം എന്നിവ ഉള്‍പ്പെടുന്ന പ്രൊഫൈല്‍ സംബന്ധമായി പരാതികള്‍ ഉണ്െടങ്കില്‍ അവയും 12നു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് സമര്‍പ്പിക്കണം.

അപേക്ഷാ നമ്പര്‍ അറിഞ്ഞുകൂടാത്ത വിദ്യാര്‍ഥികള്‍ക്ക് വെബ്സൈറ്റിലെ അവരുടെ ഹോം പേജില്‍ നല്‍കിയിട്ടുള്ള എശിറ അുുഹശരമശീിേ ചൌായലൃ എന്ന ലിങ്കില്‍നിന്ന് പേരും പരീക്ഷാ സെന്ററും നല്‍കി അപേക്ഷാ നമ്പര്‍ കണ്ടുപിടിക്കാം.

അപാകതകള്‍ പരിഹരിക്കുന്നതിനുവേണ്ടി ഫാക്സ്-മെയില്‍ മുഖാന്തിരം അയച്ചു തരുന്ന രേഖകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ല. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102,2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.