ടി.പി. കേസ്: സിബിഐയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി
ടി.പി. കേസ്: സിബിഐയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി
Tuesday, May 5, 2015 11:33 PM IST
കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നതിനു സിബിഐയെ വീണ്ടും സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസന്വേഷണം സിബിഐക്കു വിടുന്നതിനു ചെയ്യാന്‍ കഴിയാവുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിനു വീഴ്ച പറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


ടി.പി. വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു മുമ്പു രണ്ടുതവണ ആഭ്യന്തരവകുപ്പ് കത്തെഴുതിയിട്ടുണ്ട്. ഇതിനായി വീണ്ടും ആഭ്യന്തരമന്ത്രാലയത്തിനു കത്തെഴുതും. കേസ് സിബിഐക്കു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതു സിബിഐയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.