കൊച്ചിയില്‍ രണ്ടു കോടിയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ അറസ്റില്‍
കൊച്ചിയില്‍ രണ്ടു കോടിയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ അറസ്റില്‍
Tuesday, May 5, 2015 11:14 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരില്‍നിന്ന് എയര്‍ കസ്റംസ് ഇന്റലിജന്‍സ് വിഭാഗം രണ്ടു കോടി രൂപ വിലയുള്ള 7.2 കിലോഗ്രാം സ്വര്‍ണം പിടിച്ചു. സമീപകാലത്തു കൊച്ചി വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

റിയാദില്‍നിന്നു ദുബായി വഴി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്വി 774 ഫ്ളൈറ്റിലെത്തിയ കോഴിക്കോട് സ്വദേശി അഫില്‍ (30), കണ്ണൂര്‍ സ്വദേശി യൂസഫ് (31) എന്നിവരാണ് 116.64 ഗ്രാം വീതം തൂക്കമുള്ള 62 സ്വര്‍ണ ബിസ്കറ്റുകള്‍ കൊണ്ടുവന്നത്. അഫില്‍ 32 സ്വര്‍ണബിസ്കറ്റും, യൂസഫ് 30 സ്വര്‍ണബിസ്കറ്റുമായാണു പിടിയിലായത്.


യുപിഎസിന്റെ എസി കണ്‍വെര്‍ട്ടര്‍ കോയിലിനകത്താണു കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞു സെല്ലോ ടേപ്പുകൊണ്ട് സീല്‍ ചെയ്തു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ ചാനലിലൂടെ പോകാന്‍ ശ്രമിച്ച ഇവരെ പുറത്തേക്കുള്ള വാതിലിനടുത്താണു പരിശോധിച്ചത്.

കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍മാരായ സഞ്ജയ് ബെന്‍ഗാര്‍ട്ടയില്‍, കെ.പി. ശിവദാസ്, സൂപ്രണ്ടുമാരായ എം. ഷൈരാജ്, എം.കെ. രാമചന്ദ്രന്‍, കോശി അലക്സ്, കെ.കെ. സോമസുന്ദരം, എന്‍.ജി. ജെയ്സണ്‍, കെ. ഷനോജ്, ഇന്‍സ്പെക്ടര്‍ ഒ.എഫ്. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.