ശബരിഗിരി നിലയം അടച്ചു; അറ്റകുറ്റപ്പണിക്കു രണ്ടാഴ്ച
ശബരിഗിരി നിലയം അടച്ചു; അറ്റകുറ്റപ്പണിക്കു രണ്ടാഴ്ച
Tuesday, May 5, 2015 10:55 PM IST
സ്വന്തം ലേഖകന്‍

പത്തനംതിട്ട: ബട്ടര്‍ഫ്ളൈ വാല്‍വില്‍ ചോര്‍ച്ച കണ്െടത്തിയതിനേത്തുടര്‍ന്നു ശബരിഗിരി വൈദ്യുതി നിലയം അടച്ചു. ഇന്നലെ രാവിലെ എട്ടോടെയാണു നിലയത്തില്‍ ചോര്‍ച്ച കണ്െടത്തിയത്. വാല്‍വിനു സമീപമുള്ള സ്ളോമീറ്റര്‍ പൊട്ടിത്തെറിച്ചതാണു ചോര്‍ച്ചയ്ക്കു കാരണമായത്. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണു നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.

ചോര്‍ച്ച കണ്െടത്തിയ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ബിഎസ്ഇഎസില്‍ നിന്നു 158 മെഗാവാട്ട് വൈദ്യുതി ബോര്‍ഡ് ലഭ്യമാക്കിയിരുന്നു.

365 മെഗാവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാവുന്ന ശബരിഗിരിയില്‍ പ്രതിദിനം 6.23 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ ഇന്നു പ്രവര്‍ത്തനക്ഷമമാകുന്നതോടെ അവിടെ ഉത്പാദനം വര്‍ധിപ്പിച്ചു വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.

ശബരിഗിരി പദ്ധതിയില്‍ നിന്നു പുറന്തള്ളുന്ന ജലം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കക്കാട് പദ്ധതി (50 മെഗാവാട്ട്), സ്വകാര്യ ജലവൈദ്യുതി പദ്ധതികളായ അള്ളുങ്കല്‍ ഇഡിസിഎല്‍ (ഏഴ് മെഗാവാട്ട്), മണിയാര്‍ കാര്‍ബോറാണ്ടം (12 മെഗാവാട്ട്), കെഎസ്ഇബിയുടെ നാല് മെഗാവാട്ട് ശേഷിയുള്ള പെരുനാട്ടിലും ഉള്‍പ്പെടെ വൈദ്യുതി നിലയങ്ങളിലും ഉത്പാദനം തടസപ്പെടാനും സാധ്യതയുണ്ട്. 2014 മേയ് 22ന് 36 ദിവസങ്ങളോളം അടച്ചിട്ടാണു ശബരിഗിരിയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ചെന്നൈ ശ്രീ ശരവണ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലാണു രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നട ത്തിയിരുന്നത്.

വാല്‍വിലെ തകരാര്‍ കണ്െടത്താത്തതു വിനയായി

പത്തനംതിട്ട: ശബരിഗിരി പദ്ധതിയില്‍ നേരത്തെ നടത്തിയിരുന്ന പരിശോധനകളിലും വാല്‍വിലെ തകരാര്‍ കണ്െടത്താന്‍ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിച്ചതെന്നു സൂചന. 2008 മേയ് 16ന് ഉണ്ടായ പൊട്ടിത്തെറിയില്‍ ഇതേനിലയത്തിലെ അഞ്ച്, മൂന്ന്, രണ്ട് ജനറേറ്ററുകള്‍ പൂര്‍ണമായും നശിച്ചിരുന്നു. ഇതില്‍ നാലാമത്തെ ജനറേറ്റര്‍ രണ്ടുമാസം മുമ്പു സ്വകാര്യ കമ്പനിയായ ആന്‍ഡ്രിസ് ഹൈഡ്രോ (വി എ ടെക്) അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതേ കാലയളവില്‍ തന്നെ നിലയത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും വാല്‍വിലെ തകരാര്‍ കണ്െടത്തിയിരുന്നില്ല. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും കാലപ്പഴക്കം ചെന്ന സാങ്കേതിക വിദ്യയുമാണു നിലയത്തില്‍ അടിക്കടി പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.


2008ല്‍ ഉണ്ടായ ദുരന്തത്തില്‍ 50 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെങ്കിലും നിലയത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റത്തിന് അധികൃതരും തയാറായിരുന്നില്ല. അപകടം ഉണ്ടായ ഘട്ടത്തിലെ ഉപകരണങ്ങള്‍ തന്നെയാണ് ഇപ്പോഴും നിലയത്തില്‍ ഉപയോഗിക്കുന്നത്. ജനറേറ്ററുകളുടെ കാലപ്പഴക്കവും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും ഗുരുതരമായ അവസ്ഥയ്ക്കു കാരണമാകുന്നുണ്ട്.

കേരളത്തിലെ പ്രധാന ജല വൈദ്യുതി പദ്ധതികളില്‍ അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം കണ്െടത്തി മെച്ചമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും ബോര്‍ഡ് തയാറായിട്ടില്ല. പ്രധാന നിലയങ്ങളിലെ ജനറേറ്ററുകളുടെ പഴക്കത്തിലും ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥര്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. മൂലമറ്റം ഉള്‍പ്പെടെയുള്ള നിലയങ്ങളില്‍ അടുത്തിടെ തകരാറിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ദുരന്തങ്ങളും പ്രതിസന്ധികളും ആവര്‍ത്തിക്കുമ്പോള്‍ മാത്രം ഉണരുന്ന ബോര്‍ഡ് ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് ഇനിയും തയാറാകാത്തതാണു കേരളത്തില്‍ തുടര്‍ച്ചയായി ഷോക്കടിപ്പിക്കുന്നത്.

ഉത്പാദനത്തിന് ആവശ്യമായ ജലം പ്രധാന സംഭരണികളില്‍ ഉള്ളപ്പോഴാണു പുതിയ പ്രതിസന്ധികള്‍ രൂപപ്പെടുന്നത്. പന്നിയാര്‍, മൂലമറ്റം, ശബരിഗിരി ജലവൈദ്യുതി പദ്ധതികളില്‍ ദുരന്തമുണ്ടായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മെച്ചപ്പെട്ട മാറ്റങ്ങള്‍ക്ക് ഇതേവരെ പദ്ധതികള്‍ തയാറാക്കാനും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

ശബരിഗിരിയിലെ തകരാര്‍ പരിഹരിച്ചു വെള്ളിയാഴ്ചയ്ക്കകം ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഹൈദരാബാദില്‍നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഇന്നു നടത്തുന്ന പരിശോധനയെത്തുടര്‍ന്നു മാത്രമേ ഉത്പാദനം പുനരാരംഭിക്കുന്നതു സംബന്ധിച്ചു തീരുമാനമുണ്ടാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.