മന്ത്രി നുണപരിശോധനയ്ക്കു തയാറാണോയെന്നു വി.എസ്
മന്ത്രി നുണപരിശോധനയ്ക്കു  തയാറാണോയെന്നു വി.എസ്
Monday, May 4, 2015 12:16 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ. ബാ ബു നുണപരിശോധനയ്ക്കു തയാറാണോയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നുണപരിശോധനയ്ക്കു തയാറാണെന്ന് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബാ ബു ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു. ബാബുവിനെതിരായ അന്വേഷണം നടത്താനുണ്ടാകുന്ന കാലതാമസം സംശയത്തിനിടയാക്കുന്നുണ്ട്. ബാബുവിനെതിരായ ബിജുവിന്റെ മൊഴി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ശ്രമിക്കുകയാണ്. ഇതു ശരിയല്ല.


അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ടു വിജിലന്‍സിനുമേല്‍ സമ്മര്‍ദമുണ്െടന്ന് വിജിലന്‍സ് ഡയറക്ടര്‍ തന്നെ തുറന്നുപറയുമ്പോള്‍ അത് അവി ശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.