വ്യവസായി പത്രോസ് ഐസക് അന്തരിച്ചു
വ്യവസായി പത്രോസ് ഐസക്  അന്തരിച്ചു
Monday, May 4, 2015 12:29 AM IST
കൊച്ചി: കൊ ച്ചി നഗരത്തി ലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയത്തിന്റെ സ്ഥാപകനും പ്രമുഖ പ്ളാന്റ റും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന എറണാകുളം എസ്ആര്‍എം റോഡ് കുരീത്തടംവീട്ടില്‍ പത്രോസ് ഐസക് (90) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം മൂന്നിനു സെമിത്തേരിമുക്കിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍.

കൊച്ചിയിലെ സരിത, സവിത, സംഗീത തിയറ്ററുകളുടെ സ്ഥാപകനാണ്. കേരളത്തില്‍ മള്‍ട്ടിപ്ളക്സ് തിയറ്റര്‍ സങ്കല്‍പ്പം വരുന്നതിനു ദശകങ്ങള്‍ക്കു മുമ്പേ കൊച്ചി ബാനര്‍ജി റോഡില്‍ മൂന്നു തിയറ്ററുകളുടെ സമുച്ചയം കൊണ്ടുവന്നത് ഇദ്ദേഹമാണ്. ഇതു സംസ്ഥാനത്തു തന്നെ ആദ്യമാണ്. കൊച്ചി നഗര ത്തില്‍ ഒരു കാലത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ആയിരുന്ന സീലോര്‍ഡിന്റെ ഉടമയും ഐസക് റസിഡന്‍സിയുടെ സ്ഥാപകനുമായിരുന്നു.


ഭാര്യ പരേതയായ മേരി ഐസക് പെരിയപ്പുറം തൊട്ടുവേലില്‍ കുടുംബാംഗമാണ്. മക്കള്‍: റോസമ്മ, ബേബി, ജോസ്, അച്ചാമ്മ, ത്രേസ്യാമ്മ, മാമ്മച്ചന്‍, മറിയമ്മ, ആന്‍സി, ജോണിച്ചന്‍. മരുമക്കള്‍: റിറ്റി പൊന്നാട്ട്, മേഴ്സി ഈന്തുംപ്ളാക്കല്‍, ജോര്‍ജ്കുട്ടി കളപ്പുരയില്‍, മാത്യു തയ്യില്‍, ജിസ് മാളിയംപുരയ്ക്കല്‍, പരേതനായ സണ്ണി പാലാക്കുന്നേല്‍, ഡോ. എന്‍.സി. ചെറിയാന്‍ നമ്പു ടാകത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.