സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി
Monday, May 4, 2015 12:21 AM IST
തിരുവനന്തപുരം: തലസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നടക്കുന്ന കൈയേറ്റം ഒഴിപ്പിക്കലിന്റെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ചീഫ് സെക്രട്ടറി.

മറ്റു ജില്ലകളില്‍നിന്നു കൈയേറ്റം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട നിലപാടുകള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെ യ്യും.


ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു പലയിടത്തും കൈയേറ്റങ്ങള്‍ നടക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കും. കനാലും ഓടയും വരെ കൈയേറി ഇവയുടെ ഒഴുക്കു തടസപ്പെടുത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്െട ത്തിയിരുന്നു. ഇവിടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്ന നടപടികള്‍ രണ്ടു ദിവസം പിന്നിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.