ജേക്കബ് തോമസ് ഒഴിഞ്ഞിട്ടില്ലെന്നു വിന്‍സന്‍ എം. പോള്‍
ജേക്കബ് തോമസ് ഒഴിഞ്ഞിട്ടില്ലെന്നു വിന്‍സന്‍ എം. പോള്‍
Sunday, May 3, 2015 11:10 PM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിനെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍നിന്ന് എഡിജിപി ജേക്കബ് തോമസ് ഒഴിഞ്ഞിട്ടില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീടു വിശദീകരിക്കാമെന്നു തിരുവനന്തപുരത്തു വിന്‍സന്‍ എം. പോള്‍ അറിയിച്ചു. എഡിജിപി ജേക്കബ് തോമസ് നേരത്തേ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ തുറമുഖ മന്ത്രിയായിരുന്ന കെ. ബാബുവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനാല്‍ അന്വേഷണച്ചുമതലയില്‍നിന്നു പിന്‍വാങ്ങുന്നതായി വാര്‍ത്തകള്‍ പര ന്നിരുന്നു. അഴിമതി തടയാനു ള്ള നടപടികളുമായി ബന്ധപ്പെട്ടു തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത ശേഷം മടങ്ങിയ വിന്‍സന്‍ എം പോളിനോട് ഇതുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ഇതു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.