ഫയര്‍ഫോഴ്സിന് ആധുനിക സൌകര്യങ്ങള്‍ നല്‍കും: ചെന്നിത്തല
ഫയര്‍ഫോഴ്സിന് ആധുനിക സൌകര്യങ്ങള്‍ നല്‍കും: ചെന്നിത്തല
Sunday, May 3, 2015 12:43 AM IST
കണ്ണൂര്‍: ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ക്ക് ആധുനിക സൌകര്യങ്ങളും ഉപകരണങ്ങളും അടിയന്തരമായി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫയര്‍ഫോഴ്സിനെ നവീകരിക്കാനായി 18 കോടി രൂപ നേരത്തെ നീക്കിവച്ചിരുന്നെങ്കിലും ചില നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ ഇതു ചെലവഴിക്കാനായില്ല. അതെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എഫിഷന്‍സി ഇന്‍ ഡിസാസ്റര്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചേംബര്‍ പ്രസിഡന്റ് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.