നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭ്യമാക്കേണ്ടതു കേന്ദ്രസര്‍ക്കാര്‍
Sunday, May 3, 2015 12:38 AM IST
തിരുവനന്തപുരം: പതിനെട്ട് ഇസിആര്‍ ജ്യങ്ങളിലേക്കു തൊഴില്‍ തേടിപോകുന്ന നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് ഏപ്രില്‍ 30 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതായി നോര്‍ക്ക സിഇഒ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ആണ് എമിഗ്രേഷന്‍ ക്ളിയറന്‍സ് നടത്തി വരുന്നത്. എമിഗ്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍പെട്ട വിഷയങ്ങളല്ല.

ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക-റൂട്ട്സ്, ഒഡിഇപിസി തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നിവ വഴി മാത്രമാക്കിയ മാര്‍ച്ച് 12ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-മ്രൈഗന്റ് സംവിധാനത്തിലൂടെ വിദേശ തൊഴില്‍ ദാതാക്കള്‍ ഇന്ത്യന്‍ നഴ്സുമാരുടെ ആവശ്യകത അറിയിക്കുന്ന മുറയ്ക്കു കേരളത്തിലെ രണ്ട് ഏജന്‍സികളും തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷനും വഴി ഇന്ത്യന്‍ നഴ്സുമാരെ തെരഞ്ഞെടുക്കും. വിവിധ റിക്രൂട്ടിംഗ് എജന്‍സികള്‍ നടത്തുന്ന ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നഴ്സുമാരുടെ റിക്രൂട്ട്മെന്റിനു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.