വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ തേറ്റ ഊരിക്കടത്തിയ ആദിവാസി യുവാവ് അറസ്റില്‍
Sunday, May 3, 2015 11:33 PM IST
കോതമംഗലം: കുട്ടമ്പുഴ ഉരുളന്‍തണ്ണി വനത്തില്‍ ചരിഞ്ഞ പിടിയാനയുടെ ജഡത്തില്‍നിന്നു തേറ്റ (പല്ല്) ഊരിക്കടത്തിയ ആദിവാസി യുവാവ് അറസ്റില്‍. കുട്ടമ്പുഴ പിണവൂര്‍ക്കുടി ആദിവാസി കോളനിയിലെ ഫീനു (35) ആണ് അറസ്റിലായത്. രണ്ടാഴ്ച മുന്‍പ് ചരിഞ്ഞ കാട്ടാനയുടെ ജഡം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ഉരുളന്‍തണ്ണി ഫോറസ്റ് സ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ കാടിനുള്ളിലാണു കണ്െടത്തിയത്. 53 വയസ് തോന്നുന്ന ആന ഇരണ്ടക്കെട്ട് മൂലമാണു ചരിഞ്ഞതെന്നു പോസ്റ്മോര്‍ട്ടത്തിനുശേഷം വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടാന ചരിഞ്ഞതറിഞ്ഞു രണ്ടു കൂട്ടുകാരോടൊപ്പം ജഡം കാണാന്‍ ഫീനുവും പോയിരുന്നു. സുഹൃത്തുക്കളും മറ്റാളുകളും മാറിയ തക്കം നോക്കി ആനയുടെ തേറ്റ അഴുകിയ ജഡത്തില്‍നിന്നു ഊരിമാറ്റുകയായിരുന്നു.


വനപാലകരെത്തിയപ്പോള്‍ തേറ്റ നഷ്ടപ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. തേറ്റയുമായി മുങ്ങിയ പ്രതിയെ കോട്ടയത്തു സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പിടികൂടിയത്. കുട്ടമ്പുഴ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്മോര്‍ട്ടം നടത്തി ആനയുടെ ജഡം കാടിനുള്ളില്‍ തന്നെ മറവുചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.