നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ ചെന്നിത്തല രാജരാജേശ്വര ക്ഷേത്രത്തിലെത്തി
നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ ചെന്നിത്തല രാജരാജേശ്വര  ക്ഷേത്രത്തിലെത്തി
Sunday, May 3, 2015 11:33 PM IST
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പദ്മനാഭന്റെ നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ തിരക്കുകള്‍ക്കിടയിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജരാജേശ്വര ക്ഷേത്രത്തിലെത്തി. ആഭ്യന്തരമന്ത്രിയായി ചെന്നിത്തല ചുമതലയേറ്റപ്പോള്‍ തന്നെ രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വച്ചു തൊഴാന്‍ പ്രാര്‍ഥന നടത്തിയ കാര്യം കല്ലിങ്കീല്‍ മന്ത്രിയെ അറിയിച്ചിരുന്നു. കണ്ണൂരില്‍ വരുമ്പോള്‍ ചെയ്യാമെന്നു മന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ക്കിടയില്‍ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസം കണ്ണൂരില്‍ വന്നപ്പോഴും ക്ഷേത്രത്തില്‍ വരാന്‍ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു.


വെള്ളിയാഴ്ച രാത്രി ഏഴരയോടെ ക്ഷേത്രത്തിലെത്തിയ ചെന്നിത്തല തിരുവാതിര നക്ഷത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച ശേഷം പട്ടം, താലി, നെയ്യമൃത്, നെയ്വിളക്ക് എന്നീ വഴിപാടുകളും നടത്തി. അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും മന്ത്രി ദര്‍ശനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.