വേനല്‍മഴ ഇരട്ടിയോളം
വേനല്‍മഴ ഇരട്ടിയോളം
Sunday, May 3, 2015 11:31 PM IST
കോട്ടയം: സംസ്ഥാനത്തു രണ്ടുമാസംകൊണ്ടു ലഭിച്ച വേനല്‍മഴ പതിവിന്റെ ഇരട്ടിയോളം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ലഭിച്ചത് 26.05 സെന്റിമീറ്റര്‍ മഴ. സാധാരണ ലഭിക്കേണ്ടിയിരുന്ന 13.49 സെന്റിമീറ്ററിനേക്കാള്‍ 93 ശതമാനം അധികമാണിത്.

വേനല്‍മഴയുടെ ഭൂരിപക്ഷം ലഭിക്കാറുള്ളതു മേയ് മാസത്തിലാണ്. മൂന്നു മാസം കൊണ്ടു 37.99 സെന്റിമീറ്റര്‍ മഴയാണു ശരാശരി കിട്ടുന്നത്. അതില്‍ 24.5 സെന്റിമീറ്ററും മേയിലാണ്.

കാസര്‍ഗോഡ് (191 ശതമാനം അധികം), കോട്ടയം (151 ശതമാനം), പത്തനംതിട്ട (117 ശതമാനം), തിരുവനന്തപുരം (112 ശതമാനം) എന്നീ ജില്ലകളിലാണ് മഴ ഇരട്ടിയിലേറെയായത്.
രാജ്യത്തെ എല്ലാ കാലാവസ്ഥാ ഡിവിഷനുകളിലും ഈ വര്‍ഷം ഇതുവരെ അധിക വേനല്‍മഴ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.