പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍
പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍
Sunday, May 3, 2015 11:28 PM IST
തിരുവനന്തപുരം: മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി പ്രയാര്‍ ഗോപാലകൃഷ്ണനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രാജിവച്ച ഒഴിവിലാണു നിയമനം.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലും പ്രയാര്‍ അംഗമായിരിക്കും. ബാലകൃഷ്ണപിള്ളയുടെ കാലത്തു മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനു കാബിനറ്റ് പദവി നല്‍കിയിരുന്നെങ്കിലും പുതിയ ഉത്തരവില്‍ കാബിനറ്റ് പദവി നല്കിയിട്ടില്ല.

മില്‍മയുടെ സ്ഥാപക ചെയര്‍മാനായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ 1982 മുതല്‍ 2000 വരെ 18 വര്‍ഷം മില്‍മ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. 2001 മുതല്‍ 2006 വരെ ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭാംഗമായിരുന്നു. നാഷണല്‍ ഡെയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് സര്‍ക്കാര്‍ പ്രതിനിധി, കെപിസിസി എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരിക്കെയാണു മില്‍മ 1983ല്‍ കവര്‍ പാല്‍ സംസ്ഥാനത്ത് ആരംഭിച്ചത്. മികച്ച സഹകാരിക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.