ബാര്‍ കോഴ: മൊഴി എടുക്കണമെന്നു വിജിലന്‍സിനു പി.സി. ജോര്‍ജിന്റെ കത്ത്
ബാര്‍ കോഴ: മൊഴി എടുക്കണമെന്നു വിജിലന്‍സിനു പി.സി. ജോര്‍ജിന്റെ കത്ത്
Sunday, May 3, 2015 11:20 PM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ചില വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടു മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വിജിലന്‍സ് ഡയറക്ടര്‍ക്കു കത്ത് നല്‍കി. ബാര്‍ കോഴ വിവാദം തെളിയിക്കാന്‍ കഴിയുന്ന വസ്തുതാപരമായ മൊഴികള്‍ നല്‍കാന്‍ തനിക്കു കഴിയും. അതിനാല്‍ വീണ്ടും അവസരം നല്‍കണമെന്നാണു ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു നല്‍കിയ കത്തില്‍ ജോര്‍ജ് ആവശ്യപ്പെടുന്നത്.


ധനമന്ത്രി കെ.എം. മാണിക്കെതിരേ ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലിന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയപ്പോള്‍ അന്നു ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജിന്റെ മൊഴി എടുത്തിരുന്നു. എന്നാല്‍, അന്നു കേസന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ തെളിവുകള്‍ ജോര്‍ജ് നല്‍കിയിരുന്നില്ലെന്നാണു വിജിലന്‍സ് അധികൃതര്‍ നല്‍കുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.