യുഎപിഎ റദ്ദാക്കണം: മുസ്ലിം ലീഗ്
Sunday, May 3, 2015 11:20 PM IST
മലപ്പുറം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) റദ്ദാക്കണമെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. യുഎപിഎ പ്രകാരമെടുത്ത എല്ലാ കേസുകളും നീതിന്യായ പുനഃപരിശോധനയ്ക്കു വിധേയമാക്കണം.

ഹുബ്ളി ഗൂഢാലോചനക്കേസില്‍ ഏഴുവര്‍ഷത്തെ വിചാരണത്തടവിനുശേഷം കുറ്റവിമുക്തരാക്കപ്പെട്ട നാലു മലയാളികളുള്‍പ്പെടെ 17 പേര്‍ക്കും സര്‍ക്കാര്‍ അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം. ന്യൂനപക്ഷങ്ങളും ദളിതരുമാണു കൂടുതലായും നിയമത്തിന്റെ ഇരകളായത്. രാജ്യത്തെ ജയിലുകളിലുളള 2.8 ലക്ഷം വിചാരണത്തടവുകാരില്‍ 3,000 പേരും അഞ്ചു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരാണ്. പകുതിപ്പേരും 30 വയസിനു താഴെയുള്ളവരാണ്. ചുമത്തപ്പെട്ട കുറ്റത്തിനു ലഭിക്കാവുന്ന ജയില്‍ശിക്ഷയുടെ പകുതി കാലയളവ് വിചാരണത്തടവുകാരായി കഴിഞ്ഞവരെ വിട്ടയയ്ക്കണമെന്നാണു സുപ്രീംകോടതി വിധി. ഇങ്ങനെ എത്രപേരെ മോചിപ്പിച്ചെന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ധവളപത്രമിറക്കണം. യുഎപിഎയ്ക്കെതിരേ മുസ്ലിംലീഗ് പാര്‍ലമെന്റില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.