സോഴ്സ്ബുക്ക് നിര്‍മാണം മേയ് 28നു പൂര്‍ത്തിയാക്കും
Tuesday, April 28, 2015 1:08 AM IST
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ പരിഷ്കരിച്ച സിലബസിന്റെ അധ്യാപകര്‍ക്കായുള്ള സോഴ്സ് ബുക്കുകള്‍ മേയ് 28നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ഇന്നലെ ചേര്‍ന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗത്തില്‍ തീരുമാനിച്ചു. സമഗ്രമായ സിലബസ് ഗ്രിഡ്, അസസ്മെന്റ് മാനുവല്‍ എന്നിവ തയാറാക്കുന്നതിന്റെ ഭാഗമായി ശില്പശാലകളും സംഘടിപ്പിക്കും. മേയ് നാലുമുതല്‍ ഏഴുവരെയും 11 മുതല്‍ 14 വരെയും രണ്ടു ഘട്ടമായാണു ശില്പശാല നടത്തുന്നത്. ഈ ശില്പശാലയില്‍ സിലബസ് ഗ്രിഡും അസസ്മെന്റ് മാനുവലും തയാറാക്കും. തുടര്‍ന്നു കരിക്കുലം കമ്മിറ്റിയുടെയും സര്‍ക്കാരിന്റെയും അംഗീകാരത്തെ തുടര്‍ന്നു മേയ് 21 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് സോഴ്സ് ബുക്ക് തയാറാക്കുക. തീവ്രയഞ്ജപരിപാടിയായാണു നടപ്പാക്കുക. എന്നാല്‍, ഈ പദ്ധതിക്കായുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്ക്കുന്നുണ്ട്. വിഎച്ച്എസ്ഇ ഡയറക്ടര്‍ നൌഫലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.