ലോക്കോ പൈലറ്റുമാരുമായി ഇന്നു ചെന്നൈയില്‍ ചര്‍ച്ച
Tuesday, April 28, 2015 1:06 AM IST
കൊച്ചി: ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്നു ചെന്നൈയില്‍ ചര്‍ച്ച. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അഡീഷണല്‍ ചാര്‍ജ് വഹിക്കുന്ന പെരാമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജിഎം അശോക് കെ. അഗര്‍വാളാണു ലോക്കോ പൈലറ്റുമാരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ വൈകുന്നേരം ചെന്നൈക്കു തിരിച്ചു. അസോസിയേഷന്‍ സെക്രട്ടറി കെ.പി. വര്‍ഗീസ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.എ.എസ്. മണി, ഡിവിഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് സി.എസ്. കിഷോര്‍, അഖിലേന്ത്യാ അസിസ്റന്റ് സെക്രട്ടറി കെ.സി. ജയിംസ്, പാലക്കാട് ഡിവിഷന്‍ സെക്രട്ടറി പി. ജഗേശന്‍ എന്നിവരാണു സംഘടനയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.


മദ്യപിച്ചിട്ടുണ്േടായെന്ന് അറിയാനായി നടത്തുന്ന ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ പുതിയ മാറ്റം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഞായറാഴ്ച എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനിലെ ലോക്കോ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.