ജീസസ് ഫ്രട്ടേണിറ്റി സമ്മേളനം ഇന്ന്
Tuesday, April 28, 2015 1:04 AM IST
കണ്ണൂര്‍: തടവറയില്‍ കഴിയുന്നവരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും ആത്മീയവളര്‍ച്ചയ്ക്കുമായി കഴിഞ്ഞ 22 വര്‍ഷങ്ങളായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സംസ്ഥാന സമ്മേളനം പരിയാരത്തെ ഐആര്‍സി ധ്യാനകേന്ദ്രത്തില്‍ ഇന്നു തുടങ്ങും. വൈകുന്നേരം ആറിനു കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കും തലയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണു തുടക്കം. തുടര്‍ന്ന് ഡോ.അലക്സ് വടക്കുംതല സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാത്രി ഒന്‍പതിനു ജീസസ് ഫ്രട്ടേണിറ്റി സ്ഥാപകന്‍ ഫാ. വര്‍ഗീസ് കരിപ്പേരി പ്രസംഗിക്കും. 29ന് രാവിലെ ഒന്‍പതിനു ക്ളാസുകള്‍ ആരംഭിക്കും. ഫാ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ജോസഫ്, ഡോ. സിസ്റര്‍ ട്രീസ പാലക്കല്‍, എസ്. സന്തോഷ് എന്നിവര്‍ ക്ളാസെടുക്കും.


വൈകുന്നേരം ആറിന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു വിവിധ സോണുകളുടെ റിപ്പോര്‍ട്ട് അവതരണം. 30ന് രാവിലെ ഏഴിന് ദിവ്യബലി, ഒന്‍പതിന് ജിതേഷ് ക്ളാസെടുക്കും. ഉച്ചയ്ക്ക് 12.15ന് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.