നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്നു സുധീരന്‍
നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്നു സുധീരന്‍
Tuesday, April 28, 2015 12:27 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ കെപിസിസിക്കു മുമ്പില്‍ എത്തിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീക്കുന്നതിനു കാലാകാലങ്ങളില്‍ പല നിര്‍ദേശങ്ങളും വരാറുണ്ട്. എന്നാല്‍ നേതൃമാറ്റം ചര്‍ച്ചയായിട്ടില്ല. ആരുടെയും ഭാഗത്തുനിന്ന് അഭിപ്രായവും നിര്‍ദേശവും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ ഇപ്പോള്‍ പ്രസക്തിയുണ്െടന്നു തോന്നുന്നില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. ബാര്‍ കോഴ ആരോപണങ്ങളില്‍പ്പെട്ട മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമൊ എന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരും സംഘവുമാണു തീരുമാനിക്കേണ്ടത്. അന്വേഷണത്തി ല്‍ ഒരു രാഷ്ട്രീയ ഇടപെടലിനും സാധ്യതയില്ലെന്നും അതു പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.