നൂമാറ്റ്സ് പരിശീലന ക്യാമ്പ്
Sunday, April 26, 2015 12:33 AM IST
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന നൂമാറ്റ്സ് പദ്ധതിയുടെ ഈ വര്‍ഷത്തെ പഠനക്യാമ്പ് മേയ് എട്ട് മുതല്‍ 17 വരെ നടത്തും. കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററിലാണ് പഠനക്യാമ്പ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികളും എട്ടിന് രാവിലെ 9.30ന് മുമ്പ് എത്തിച്ചേരണമെന്ന് എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ.എസ്.രവീന്ദ്രന്‍ നായര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.