എസ്എസ്എല്‍സി ഫലത്തിനായി കാത്തിരിപ്പ്
Sunday, April 26, 2015 12:13 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തില്‍ ഉണ്ടായ ഉണ്ടായ തെറ്റുകള്‍ തിരുത്തുന്ന ജോലികള്‍ ഇന്നലെ രാത്രിയും പൂര്‍ത്തിയായില്ല. ഇതോടെ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിക്കാനും സാധിച്ചില്ല. ഇന്നലെ രാത്രി ആറോടെ പരീക്ഷാ ഫലങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു പരീക്ഷാഭവനില്‍ നിന്നു ലഭിച്ച സൂചന. എന്നാല്‍ രാത്രി പത്തിനും പരീക്ഷാ ഫലങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.


ചില വിഷയങ്ങളുടെ മാര്‍ക്ക് 3000 ത്തോളം വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. ആ മാര്‍ക്കുകള്‍ ചേര്‍ക്കുകയും ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്നതുമാണ് ഇപ്പോള്‍ പരീക്ഷാഭവനില്‍ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.