കേരളകോണ്‍ഗ്രസ് എന്ന പേര് മറ്റാരും ഉപയോഗിക്കരുത്: പി.സി. തോമസ്
കേരളകോണ്‍ഗ്രസ് എന്ന പേര് മറ്റാരും ഉപയോഗിക്കരുത്: പി.സി. തോമസ്
Saturday, April 25, 2015 12:36 AM IST
കോട്ടയം: കേരളകോണ്‍ഗ്രസ് എന്ന പേര് തങ്ങള്‍ക്കു മാത്രമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചുതന്നിരിക്കുന്നതും മറ്റാരും ഉപയോഗിക്കരുതെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നത്. ആ വിധിയിലെ നിര്‍ദേശപ്രകാരം 2012 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് മെംബര്‍ഷിപ് വിതരണം ചെയ്തു തെരഞ്ഞെടുപ്പ് നടത്തിയ പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്വം നന്നായി നിര്‍വഹിച്ചുവരികയാണ്. അതിനിടെ പാര്‍ട്ടിയില്‍നിന്ന് അച്ചടക്ക നടപടി സ്വീകരിച്ചു പുറത്താക്കപ്പെട്ട സ്കറിയ തോമസ് പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് അതിന്റെ ചെയര്‍മാനായി സ്വയം പ്രഖ്യാപിച്ചാല്‍ അതിനു യാതൊരു നിയമസാധുതയുമില്ല-തോമസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.