തെറ്റുതിരുത്തല്‍ പൂര്‍ത്തിയായില്ല; വെബ്സൈറ്റില്‍ ഫലം വന്നില്ല
Saturday, April 25, 2015 12:12 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ഉണ്ടാ യ തെറ്റുകള്‍ തിരുത്തുന്ന ജോലികള്‍ ഇന്നലെയും പൂര്‍ത്തിയായില്ല. 3500 വിദ്യാര്‍ഥികളുടെ ഫലത്തിലാണ് തെറ്റുകള്‍ കടന്നുകൂടിയതെന്നാണു പരീക്ഷാഭവന്റെ വിശദീകരണം.

ഇതില്‍ മൂവായിരത്തോളം വിദ്യാര്‍ഥികളുടെ ഫലത്തിലെ അപാകതകള്‍ പരിഹരിച്ചു. ബാക്കിയുള്ള 500 വിദ്യാര്‍ഥികളുടെ ഫലത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കും.


കൂടാതെ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാനുള്ള വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്ന നടപടിയും പൂര്‍ത്തിയായി വരുന്നതായും പരീക്ഷാഭവന്‍ സെക്രട്ടറി പറഞ്ഞു. വെബ്സൈറ്റില്‍ വീണ്ടും ഫലം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചു തീരുമാനം ഇന്നുണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.